അംബേദ്കർ ഗ്രാമം പദ്ധതി: കൊളശേരിക്ക് ഒരു കോടി അനുവദിച്ചു
1478505
Tuesday, November 12, 2024 7:04 AM IST
കുണ്ടറ: പട്ടികജാതി ക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചെപ്പെടുത്താനായി കൊറ്റങ്കര പഞ്ചായത്തിലെ കൊളശേരി ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പട്ടികജാതി വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു.
നിർമാണ പ്രവർത്തന അനുമതി ലഭിച്ചതായി പി.സി.വിഷ്ണുനാഥ് എഎൽഎ അറിയിച്ചു. 30 വീടുകളുടെ അറ്റകുറ്റപ്പണി, വീടുകൾക്കുളള സംരക്ഷണ ഭിത്തി നിർമാണം, കോമൺ ഫെസിലിറ്റി സെന്റർ നിർമാണം, ഇലക്ട്രിക്കൽ, പ്ലംബിംഗ് അനുബന്ധ ജോലികൾ എന്നിവയാണ് പ്രധാനമായി പദ്ധതയിൽ ഉൾപ്പെടുത്തിയത്.