അഞ്ചലില്‍ അരങ്ങുണര്‍ന്നു : കലോത്സവ വിധിനിർണയം കുറ്റമറ്റതും കൃത്യവുമായിരിക്കണം: പി.എസ്.സുപാല്‍
1478750
Wednesday, November 13, 2024 6:26 AM IST
അഞ്ചല്‍ : സ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങളുടെ വിധി പ്രസ്താവിക്കുന്നത് കൃത്യവും കുറ്റമറ്റതുമായിരിക്കണമെന്ന് പി .എസ് . സുപാല്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. കലാമല്‍സരങ്ങള്‍ കുട്ടികള്‍ തമ്മിലാണ്.
എത്ര പരിശ്രമിച്ചാലും ചില പാളിച്ചകള്‍ ഉണ്ടാകാം. എല്ലാവരെയും ഒരുമിച്ച് കോര്‍ത്ത് മുന്നോട്ടുപോകാന്‍ സംഘാടകര്‍ക്ക് കഴിയണമെന്നും എംഎല്‍എ പറഞ്ഞു. അഞ്ചല്‍ ഉപജില്ലാ സ്കൂള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കലോല്സവത്തിന്നായി ലോഗോ തയാറാക്കിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയെ ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. അജിത്ത്, എം. ജയശ്രീ.
ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. ഷാജി, സി. അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ജോസ്, ഈസ്റ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ബാബു തുടങ്ങി ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സംഘാടക സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വര്‍ണ്ണാഭമായ വിളംബര ഘോഷയാത്രയും നടന്നു. തുടന്ന് ഈസ്റ്റ് സ്കൂളില്‍ സജ്ജമാക്കിയിട്ടുള്ള വിവിധ വേദികളില്‍ മല്‍സരങ്ങള്‍ ആരംഭിച്ചു.