സാംബശിവന് ഗ്രാമ ജീവിതത്തെ ത്രസിപ്പിച്ച കലാകാരന്: മന്ത്രി ചിഞ്ചുറാണി
1478782
Wednesday, November 13, 2024 6:40 AM IST
ചവറ: സാംബശിവന് ഗ്രാമ ജീവിതത്തെ ത്രസിപ്പിച്ച കലാകാരാനായിരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.ചവറ തെക്കുംഭാഗത്ത് വി. സാംബശിവന് ഫൗണ്ടേഷന്, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന സാംബശിവന് ഗ്രാമോത്സവം ശതാബ്ദിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഗ്രാമാന്തരങ്ങളിലൂടെ കഥാപ്രസംഗം എന്ന കലയുമായി നടന്ന് നവോഥാന പ്രക്രിയയെ ത്വരിതപ്പെടുത്തി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആര്.രവീന്ദ്രന് അധ്യക്ഷനായി .ഷാജി എസ്. പള്ളിപ്പാടന്‍,ആര്.രാമചന്ദ്രന്. പ്രഫ.വസന്തകുമാര്‍ സാംബശിവന്,ആര്.സന്തോഷ്, എം.എസ് .പ്രശാന്ത കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .
ചടങ്ങിനോടനുബന്ധിച്ച് ബി.കെ വിനോദ്, കുരീപ്പുഴ രാജേന്ദ്രന് എന്നിവർ കവിതകളും ചൊല്ലി.കാഥികരായ വിനോദ് ചമ്പക്കര,സൂരജ് സത്യന് എന്നിവര്‍ കഥാപ്രസംഗവും അവതരിപ്പിച്ചു