സം​സ്ഥാ​ന​ത്തെ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​മാ​ക്കും: എം.​ബി.​ രാ​ജേ​ഷ്
Friday, October 4, 2024 5:40 AM IST
കൊ​ല്ലം: രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര ജി​ല്ല​യാ​യ കൊ​ല്ല​ത്തി​ന്‍റെ മാ​തൃ​ക സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. കൊ​ല്ല​ത്തി​ന്‍റെ മാ​തൃ​ക മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര കി​ല​യി​ൽ ആ​രം​ഭി​ച്ച ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ സ്മാ​ര​ക വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​തി​കൂ​ല ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ വ​നി​ത​ക​ളു​ടെ ച​രി​ത്ര​മാ​ണ് ന​മ്മു​ടെ നാ​ടി​ന് അ​വ​കാ​ശ​പ്പെ​ടാ​ൻ ഉ​ള്ള​ത്. പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ബി​രു​ദം നേ​ടി ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ സ​മി​തി​യു​ടെ അം​ഗ​മാ​യ ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണ്.

കൊ​ല്ല​ത്ത് കി​ല ആ​രം​ഭി​ച്ച വ​നി​താ ഹോ​സ്റ്റ​ലി​നു ദ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന്‍റെ പേ​ര് ന​ൽ​കി​യ​ത് ഏ​റ്റ​വും ഉ​ചി​ത​മാ​ണ്. ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, നീ​തി, സാ​ഹോ​ദ​ര്യം എ​ന്നി​വ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.


മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ച്ച​ൻ കം ​ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ, കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നി​സാ​മു​ദീ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്, സി​എ​ച്ച്ആ​ർ​ഡി കി​ല ഡ​യ​റ​ക്ട​ർ സു​ദേ​ശ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.