ഗു​രു​ധ​ര്‍​മ​പ്ര​ചാ​ര​ണ സം​ഘ​ം ഗാ​ന്ധി​സേ​വാ പു​ര​സ്‌​കാ​രം ബി. ​മോ​ഹ​ന​ന് സമ്മാനിച്ചു
Friday, October 4, 2024 5:40 AM IST
പ​ത്ത​നാ​പു​രം: ഗു​രു​ധ​ര്‍​മ പ്ര​ചാ​ര​ണ സം​ഘം കേ​ന്ദ്ര ക​മ്മി​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ ഗാ​ന്ധി സേ​വാ പു​ര​സ്‌​കാ​രം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി. ​മോ​ഹ​ന​ന് ന​ല്‍​കി.

പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ല്‍ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി കൃ​ഷ്ണാ​ന​ന്ദ പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ച്ചു. നി​രാ​ലം​ബ​ര്‍​ക്കാ​യി നി​സ്വാ​ര്‍​ഥ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ലൂ​ടെ പ്രാ​ര്‍​ഥ​നാ​പൂ​ര്‍​ണ​മാ​യ ജീ​വി​ത​മാ​ണ് മോ​ഹ​ന​ന്‍ ന​യി​ക്കു​ന്ന​തെ​ന്ന് സ്വാ​മി കൃ​ഷ്ണാ​ന​ന്ദ പ​റ​ഞ്ഞു.


ഗു​രു​ധ​ര്‍​മ പ്ര​ചാ​ര​ണ സം​ഘം ചെ​യ​ര്‍​മാ​ന്‍ എ​ഴു​കോ​ണ്‍ രാ​ജ്‌​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ദ ക​മാ​ല്‍, സാ​ഹി​ത്യ​കാ​ര​ന്‍ എ​ഴു​കോ​ണ്‍ സ​ന്തോ​ഷ്,

സം​ഘം സെ​ക്ര​ട്ട​റി ബി. ​സ്വാ​മി​നാ​ഥ​ന്‍, വ​ര്‍​ക്ക​ല മോ​ഹ​ന്‍​ദാ​സ്, പാ​ത്ത​ല രാ​ഘ​വ​ന്‍, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ ശാ​ന്തി​നി കു​മാ​ര​ന്‍, ഉ​ണ്ണി പു​ത്തൂ​ര്‍, ക്ലാ​പ്പ​ന സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.25000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​ക്കാ​രം.