വാ​ര്‍​ഡ് ഡീ​ലി​മി​റ്റേ​ഷ​ന്‍ സൂ​ക്ഷ്മ​ത​യോ​ടെ ന​ട​ത്തേ​ണ്ട പ്ര​വ​ര്‍​ത്ത​നം -ജി​ല്ലാ ക​ള​ക്ട​ര്‍
Friday, October 4, 2024 5:40 AM IST
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഡി ​ലി​മി​റ്റേ​ഷ​ന്‍ (അ​തി​ര്‍​ത്തി നി​ര്‍​ണ​യം) ന​ട​ത്തി
ന​വം​ബ​ര്‍ അ​ഞ്ചി​ന​കം ജി​ല്ല​യു​ടെ മു​ഴു​വ​ന്‍ ഡി ​ലി​മി​റ്റേ​ഷ​ന്‍ പ്രൊ​പ്പോ​സ​ലു​ക​ളും സം​സ്ഥാ​ന ക​മ്മി​ഷ​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍​ക്കാ​യി ക​ള​ക്‌​ട​റേറ്റ് ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ട്രെ​യി​നിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന ക​ര​ട് പ​ട്ടി​ക ജി​ല്ലാ ത​ല ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ സം​സ്ഥാ​ന ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ചെ​യ​ര്‍​മാ​നും നാ​ലു സ​ര്‍​ക്കാ​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ സം​സ്ഥാ​ന ത​ല ഡി ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മി​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. മൂ​ന്ന്,നാ​ല്,അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ആ​ണ് ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


ജി​ല്ല​യി​ലെ 68 പ​ഞ്ചാ​യ​ത്ത്,11 ബ്ലോ​ക്ക്, ഒ​രു ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, നാ​ല് മു​ന്‍​സി​പ്പാ​ലി​റ്റി, ഒ​രു കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ള്ള 1420 വാ​ര്‍​ഡു​ക​ളി​ല്‍ ആ​ണ് പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സാ​ജു, ട്രെ​യി​ന​ർ​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.