വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി: കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, October 3, 2024 4:20 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ ജം​ഗ്ഷ​ന് സ​മീ​പം വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം ചീ​റ്റി​യൊ​ഴു​കു​ന്നു. സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​വും വൈ​ദ്യു​ത തൂ​ണും അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പു​ല​മ​ൺ ജം​ഗ്ഷ​നു സ​മീ​പം പു​ന​ലൂ​ർ റൂ​ട്ടി​ലാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്.

പൊ​ട്ടി​യ ഭാ​ഗ​ത്തു നി​ന്ന് വ​ൻ​ശ​ക്തി​യോ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ക​യാ​ണ്. സ​മീ​പ​ത്തെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ അ​സ്ഥി​വാ​രം ഇ​ള​കി തു​ട​ങ്ങി. കൂ​ടാ​തെ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ന്‍റെ ചു​വ​ട്ടി​ലെ മ​ണ്ണും ന​ഷ്ട​മാ​യി. ര​ണ്ടും എ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് .അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കും.


ഒ​രു മാ​സ​മാ​യി വെ​ള്ളം പൊ​ട്ടി​യൊ​ഴു​കു​ന്ന​താ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചി​ട്ട് ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.