ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വാ​ക്ക​ത്തോ​ണ്‍ നടത്തി
Thursday, October 3, 2024 4:20 AM IST
കൊ​ല്ലം: ലോ​ക പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റേ​യും സ്റ്റു​ഡ​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റേ​യും (എ​സ്എ​പി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​ക്ക​ത്തോ​ണ്‍ കൊ​ല്ലം ടൗ​ണി​ല്‍ ന​ട​ത്തി.

ചി​ന്ന​ക്ക​ട ജം​ഗ്ഷ​ന്‍ പു​ളി​മൂ​ട്ടി​ല്‍ ടി​കെ​എം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഷ​ഹ​ല്‍ ഹ​സ​ന്‍ മു​സ​ലി​യാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. നൂ​ര്‍​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന സെ​മി​നാ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് സെ​മി​നാ​റി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ ആ​ല്‍​ഫാ ചെ​യ​ര്‍​മാ​ന്‍ കെ.​എം. നൂ​ര്‍​ദീ​ന്‍ പ​റ​ഞ്ഞു.


സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സ്റ്റേ​റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ജി​ന്‍ വി​ല്‍​സ​ന്‍, ജോ​ബി, ഡോ. ​നി​ഷ തോ​മ​സ്, ഗീ​താ​കു​മാ​രി, വി​ദ്യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വ​യ​നാ​ട്ടി​ൽ 10 ന് ​കൂ​ട്ട​ന​ട​ത്തം അ​വ​സാ​നി​ക്കും.