ക​ള​ക്ട​റേ​റ്റി​ല്‍ മു​ഖം തി​രി​ച്ച​റി​യു​ന്ന പ​ഞ്ചിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി
Thursday, October 3, 2024 4:24 AM IST
കൊ​ല്ലം: മു​ഖം തി​രി​ച്ച​റി​യാ​നാ​കു​ന്ന (ഫേ​സ് റെ​ക്ക​ഗ്‌​നി​ഷ​ന്‍) സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ എ​ന്‍​ഐ​സി വി​ക​സി​പ്പി​ച്ച സോ​ഫ്‌​റ്റ് വെ​യ​ര്‍ പ​ഞ്ചിം​ഗ് ക​ള​ക്‌​ട​റേ​റ്റി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു.

പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​വാ​ന്‍ പ​ഞ്ചിം​ഗ് മെ​ഷീ​ന് മു​ന്‍​പി​ല്‍ ഉ​ണ്ടാ​കാ​റു​ള്ള നീ​ണ്ട ക്യൂ​വി​നു പ​രി​ഹാ​ര​മാ​യി. ജി​പി​എ​സ് ലൊ​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ള​ക്‌​ട​റേ​റ്റി​ന്‍റെ നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക് ഉ​ള്ളി​ല്‍ (ജി​യോ ഫെ​ന്‍​സി​ങ്ങി​നു​ള്ളി​ല്‍) എ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് സ്വ​ന്തം മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ച് ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​നാ​കും.


ഇ​ത് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ഓ​ഫീ​സു​ക​ളി​ലും ഈ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്. ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി ക​ള​ക്‌​ട​റേ​റ്റി​ലും തു​ട​ര്‍​ന്ന് സ​ബ് ഓ​ഫീ​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റ​വ​ന്യൂ ഐ​ടി സെ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.