നീലേശ്വരം: യോഗക്ഷേമ സഭ സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗവും പൊതുസമ്മേളനവും ശ്രീവത്സം ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു.
കെ.ഡി. ദാമോദരന്‍ നമ്പൂതിരി, പാലമംഗലം മുരളിധരന്, ഐ.കെ. വാസുദേവന്‍ വാഴുന്നവര്‍, സൂര്യനാരായണഭട്ട്, വിഷ്ണു പുത്തില്ലത്തായര്, രാമാനന്ദ എടമലൈ, സത്യനാഥ് കളനാട്, പി.എസ്. രാമനാഥയയ്, ശങ്കരനാരായണഹൊള്ള, പി.വി. ശിവദാസ്, പി.എം. ദാമോദരന്‍, കല്പമംഗലം നാരായണന് നമ്പൂതിരി, മനോജ് തരുപ്പ, മല്ലിക നമ്പൂതിരി, ശ്രീജിത് കൃഷ്ണന് നമ്പൂതിരി, കെ.എ. ശങ്കരന് നമ്പൂതിരി, പി.എസ്. പത്മനാഭന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടപ്പുന്ന കൃഷ്ണന് പോറ്റി സ്വാഗതവും ജില്ലാ സെക്രട്ടറി ടി. ഗോവിന്ദന് നമ്പൂതിരി നന്ദിയും പറഞ്ഞു.