രാജപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം യൂണിറ്റ് വാർഷിക സമ്മേളനം പനത്തടി വ്യാപാരഭവനിൽ രാജപുരം മേഖലാ പ്രസിഡന്റ് അനിൽ അപ്പൂസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി രാജീവൻ സ്നേഹ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. ഏബ്രഹാം, സെക്രട്ടറി സുഗുണൻ ഇരിയ, ട്രഷറർ പി.ടി. സുനിൽകുമാർ, ജില്ലാ വനിതാ കോ-ഓർഡിനേറ്റർ രമ്യ രാജീവൻ, മേഖല ട്രഷറർ കെ.ജെ. ബിനു, യൂണിറ്റ് സെക്രട്ടറി റെനി ചെറിയാൻ, ട്രഷറർ വിനുലാൽ, വൈസ് പ്രസിഡന്റ് പ്രശാന്ത് മോണാലിസ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സണ്ണി മാണിശേരി - പ്രസിഡന്റ്, വിനുലാല്‍ പനത്തടി - സെക്രട്ടറി, പ്രശാന്ത് മൊണാലിസ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.