കാഞ്ഞങ്ങാട്: യുവ ചിത്രകാരൻ ഋഷി കൃഷ്ണന്റെ ഇവാൻഷി ആർട്ട് എക്സിബിഷൻ കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ഡോ.കെ.വി. രാജേഷ് മുഖ്യാതിഥിയായി.
ചിത്രകാരന്മാരായ മോഹൻ ചന്ദ്രൻ, ബാബു മേക്കാടൻ, പല്ലവ നാരായണൻ, അശോകൻ ചിത്രലേഖ എന്നിവർ സംബന്ധിച്ചു. ചിത്രകലാ അധ്യാപകനും ഹൊസ്ദുർഗ് ബിആർസിയിലെ കോ-ഓർഡിനേറ്ററുമായ ഉണ്ണികൃഷ്ണന്റെയും പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക ഗിജിന ഗോപിയുടെയും മകനായ ഋഷി കൃഷ്ണൻ പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.