കുറ്റിക്കോൽ: ഒമ്പത് വയസുകാരനെ മർദിച്ചതിന് രണ്ട് സ്ത്രീകളുടെ പേരിൽ ബേഡകം പൊലീസ് കേസെടുത്തു. ബേഡഡുക്കയിലെ ജിനുവിന്റെ മകൻ ജിയോണിനെ മർദിച്ചതിന് നളിനിയുടെയും കണ്ടാലറിയാവുന്ന മറ്റൊരു സ്ത്രീയുടെയും പേരിലാണ് കേസ്.
തോർക്കുളം സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ഉടുപ്പിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചതായാണ് പരാതി. സംഭവത്തിന് സാക്ഷിയായ ജിയോണിന്റെ സഹോദരൻ ഡോൺ ജിനു(14) വാണ് പരാതി നല്കിയത്. ഫുട്ബോൾ കളിക്കിടെയുണ്ടായ വഴക്കുമായി ബന്ധപ്പെട്ടാണ് കുട്ടിയെ മർദിച്ചതെന്ന് പറയുന്നു.