പുങ്ങംചാൽ: വ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പുങ്ങംചാലിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചീർക്കയം സുബ്രഹ്മണ്യകോവിൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷത വഹിച്ചു.
അഹല്യ ഫൗണ്ടേഷൻ പിആർഒ പ്രഭാകരൻ വാഴുന്നോറടി ക്യാമ്പ് വിശദീകരിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, കാഞ്ഞങ്ങാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തോമസ് ചെറിയാൻ, പുങ്ങംചാൽ യൂണിറ്റ് സെക്രട്ടറി അജിത് കുമാർ കരിച്ചേരി, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സുനിത പുങ്ങംചാൽ, നിർമല രഘു, ചീർക്കയം സുബ്രഹ്മണ്യ കോവിൽ കമ്മിറ്റി പ്രസിഡന്റ് പി. തമ്പാൻ നായർ, ഡോ. സിറിൽ മാത്യു എന്നിവർ പ്രസംഗിച്ചു.