കാഞ്ഞങ്ങാട്: സർക്കാർ മേഖലയിൽ രാത്രികാലങ്ങളിൽ സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷ വിശകലനം ചെയ്യുന്നതിനായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാനടത്തം സംഘടിപ്പിച്ചു.
ജില്ലാ ആശുപത്രിക്കു മുന്നിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ഹേമലത അധ്യക്ഷയായി. കെജിഒഎ സംസ്ഥന സെക്രട്ടേറിയറ്റംഗം വി. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ. സുമ, ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ, സെക്രട്ടറി കെ.വി. രാഘവൻ, ജില്ലാ വനിതാ കൺവീനർ നഫീസത്ത് ഹംഷീന, ഡോ. ആർ.കെ. രമ്യ, സി.എച്ച്. ജയന്തി, കെ. അനിത, ഡി. ദിവ്യ, രമേശൻ കോളിക്കര, ഡോ. വിക്രം കൃഷ്ണ, രാജേഷ് എന്നിവർ പ്രസംഗിച്ചു.