ഡാം ​സു​ര​ക്ഷാ പ​രി​ശോ​ധ​ന കേ​ര​ള​ത്തി​ന് ജാ​ഗ്ര​ത വേ​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Thursday, September 5, 2024 12:59 AM IST
പ​യ്യാ​വൂ​ർ: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​അ​ണ​ക്കെ​ട്ട് കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ​തി​നാ​ൽ നി​ല​വി​ലു​ള്ള​തി​ന് പ​ക​രം പു​തി​യ​ത് നി​ർ​മി​ക്കാ​ൻ കേ​ര​ള, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​തി​ന് സ​മ​ർ​ദ്ദം ചെ​ലു​ത്താ​ൻ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​ക്കാ​ൻ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തോ​മാ​പു​രം ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ, ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ജി​മ്മി ആ​യി​ത്ത​മ​റ്റം, സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഷി​നോ പാ​റ​യ്ക്ക​ൽ, ഐ.​സി. മേ​രി, ബി​നോ​യ് തോ​മ​സ്, സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട്, സാ​ജു പു​ത്ത​ൻ​പു​ര, തോ​മ​സ് ഒ​ഴു​ക​യി​ൽ, ബേ​ബി കോ​യി​ക്ക​ൽ, ഷാ​ജു പ​ര​വം​പ​റ​മ്പി​ൽ, ജോ​ളി ജോ​സ​ഫ് എ​ള്ള​രി​ഞ്ഞ​യി​ൽ, ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം, ബി​നു മ​ണ്ഡ​പ​ത്തി​ൽ, ബെ​ന്നി ചേ​രി​ക്ക​ത്ത​ട​ത്തി​ൽ, ജി​ജി കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.