മേ​രി​ഗി​രി സ്കൂ​ൾ ബാ​സ്‌​ക​റ്റ് ബോ​ൾ ആ​വേ​ശ​ത്തി​ൽ
Friday, September 13, 2024 1:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: പൊ​ടി​ക്ക​ള​ത്തെ മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ ടെ​ൻ സം​സ്ഥാ​ന​ത​ല ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​സ്ഇ, ഐ​സി​എ​സ് സി​ഇ, സം​സ്ഥാ​ന​ത​ലം എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന കാ​യി​ക​മേ​ള​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ റെ​ജി സ്ക​റി​യ സി​എ​സ്ടി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ​ർ ബ്ര​ദ​ർ ജോ​ണി വെ​ട്ടം​ത​ട​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. ബ്ര​ദ​ർ സൈ​മ​ൺ സി​എ​സ്ടി, ഫാ. ​റോ​യ് വ​ട​ക​ര, ബ്ര​ദ​ർ അ​ജി​ത്‌ എ​ന്നി​വ​ർ പ​ങ്കെ​ത്തു. പ​തി​നാ​ല് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 500 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കു​ന്ന ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് സ​മാ​പി​ക്കും. കേ​ര​ള പോ​ലീ​സ് വ​നി​താ ടീം ​കോ​ച്ച് പി.​ആ​ർ. സൂ​ര്യ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.