പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Saturday, September 14, 2024 1:44 AM IST
ഉ​ളി​ക്ക​ൽ: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് പ​ദ്ധ​തി ധ​ന​കാ​ര്യ വ​കു​പ്പ് അ​നു​മ​തി കൊ​ടു​ക്കാ​തെ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി. ക​ർ​ഷ​ക മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് 60 വ​യ​സ് ക​ഴി​ഞ്ഞാ​ൽ മി​നി​മം 5000 രൂ​പ പെ​ൻ​ഷ​നും മ​റ്റ് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് 30 ല​ക്ഷം ക​ർ​ഷ​ക​രെ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കു​മെ​ന്നു തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ ക​ർ​ഷ​ക​ർ മാ​ത്രം ചേ​ർ​ന്ന​താ​യി മ​ന​സി​ലാ​ക്കു​ന്നു.

എ​ൽ​ഡി​എ​ഫി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സി​പി​ഐ​യു​ടെ ക​ർ​ഷ​ക​സം​ഘ​ട​ന അ​ട​ക്കം സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്തത് ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളിയാ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.


യോ​ഗ​ത്തി​ൽ ക​ർ​ഷ കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ളം​പ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് മു​ക്ക​നോ​ലി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ നി​യോ​ജ​ക ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ഇ​റ്റ​ക്ക​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റിമാ​രാ​യ മാ​ത്യു മ​റ്റ​ത്തി​നാ​നി, സ​ണ്ണി കു​ന്ന​ത്ത​ട്ട്, മേ​ഴ്സി തു​രു​ത്തേ​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ജി​ജി ഓ​ട​യ്ക്ക​ൽ, പു​ഷ്പ വെ​ള്ളാ​പ്പാ​ട്ട്, തോ​മ​സ് ക​രി​മ്പ​ന​ക്ക​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യി​ൻ നു​ച്യാ​ട്. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കു​ള​ക്കാ​ട്ടു​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.