യംഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥാ​നാ​രോ​ഹ​ണ​വും ഓ​ണാ​ഘോ​ഷ​വും
Sunday, September 15, 2024 6:36 AM IST
ഇ​രി​ട്ടി: യംഗ് മൈ​ൻ​ഡ്സ് ഇ​ന്‍റർ​നാ​ഷ​ണ​ൽ ഇ​രി​ട്ടി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഓ​ണാ​ഘോ​ഷ​വും ഇ​രി​ട്ടി ജ​ബ്ബാ​ർക​ട​വ് റി​വ​ർ ബ്രീ​സ് റി​സോ​ർ​ട്ടി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ജോ​ർ​ജ് ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ കെ. ​ആ​ന്‍റ​ണി മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സ്‌​ക​റി​യാ​ച്ച​ൻ താ​ളു​ക​ണ്ട​ത്തി​ൽ, മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റും യം​ഗ് മൈ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സീ​ഡി​യം മെംബ​റു​മാ​യ ടി.​കെ. ര​മേ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ ഏ​രി​യ സെ​ക്ര​ട്ട​റി മൈ​ക്കി​ൾ കെ. ​മൈ​ക്കി​ൾ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് അം​ഗ​ത്വം ന​ൽ​കി. റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് കു​മാ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, സെ​ക്ര​ട്ട​റി ജാ​ക്സ​ൺ ജോ​ർ​ജ് തോ​ലാ​നി, ട്ര​ഷ​റ​ർ പി.​സി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.