ഇ​രി​ട്ടി പു​തി​യ ബ​സ്‌​ സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Sunday, September 15, 2024 6:36 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വ​രാ​ന്ത​യി​ലൂ​ടെ ന​ട​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. അ​ട​ർ​ന്നു​വീ​ഴു​ന്ന കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ത​ല​യി​ൽ വീ​ണു പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​പ​ക​ടമു​ന്ന​റി​യി​പ്പ്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ വ​രാ​ന്ത​യി​ൽ മാ​ത്ര​മ​ല്ല ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും അ​പ​ക​ടാ​വ​സ്ഥ​യാ​ണ്.

പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ല​നാ​രി​ഴ​ക്കാ​ണ്. മ​ല​യോ​ര​ത്തെ പ്ര​ധാ​ന പ​ട്ട​ണ​മാ​യ ഇ​രി​ട്ടി​യി​ൽ നി​ന്നും ക​ണ്ണൂ​ർ, ത​ല​ശ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് കോ​ൺ​ക്രീ​റ്റ് പൊ​ളി​ഞ്ഞു​വീ​ഴു​ന്ന​ത്.


വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ സീ​ലിം​ഗ് ത​ക​ർ​ന്നാ​ണ് ഇ​പ്പോ​ൾ കോ​ൺ​ക്രീ​റ്റ് താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത്. കൂ​ടാ​തെ സ്ഥ​ല​പ​രി​മി​തി​യും ബ​സു​ക​ളു​ടെ വ​ർ​ധ​ന​വും യാ​ത്ര​ക്കാ​രെ വ​ല​യ്‌​ക്കു​മ്പോ​ഴാ​ണ് കോം​പ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റു​കൂ​ടി അ​ട​ർ​ന്നു​വീ​ഴു​ന്ന​ത്. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.