സ്കൂ​ൾ വ​രാ​ന്ത​യി​ൽ അ​ധ്യാ​പി​ക​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റു
Saturday, September 14, 2024 1:44 AM IST
നീ​ലേ​ശ്വ​രം: സ്കൂ​ൾ വ​രാ​ന്ത​യി​ൽ വ​ച്ച് അ​ധ്യാ​പി​ക​യ്ക്ക് പാ​മ്പു ക​ടി​യേ​റ്റു. നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക വി​ദ്യ(46)​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ധ്യാ​പി​ക​യ്ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ സ്കൂ​ളി​ന്‍റെ വ​രാ​ന്ത​യി​ൽ​നി​ന്ന് ക്ലാ​സ് മു​റി​യി​ലേ​ക്ക് ക​യ​റു​മ്പോ​ഴാ​ണ് അ​ധ്യാ​പി​ക​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. വാ​തി​ൽ പ​ടി​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു​നി​ന്നാ​ണ് കാ​ൽ​വി​ര​ലി​ൽ ക​ടി​യേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളോ​ടും മ​റ്റ് അ​ധ്യാ​പ​ക​രോ​ടും കാ​ര്യം പ​റ​യു​ക​യും മു​റി​വ് ക​ഴു​കി മു​ക​ൾ​ഭാ​ഗം കെ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യു​മാ​യി​രു​ന്നു. പാ​മ്പി​നെ സ്കൂ​ൾ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ത​ല്ലി​ക്കൊ​ന്നു. പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണെ​ന്ന് വ്യ​ക്ത​മാ​യി. അ​ധ്യാ​പി​ക ഇ​പ്പോ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തു​ട​ർ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യും.


സ്കൂ​ളി​ന്‍റെ കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റോ​റി​ന് സ​മീ​പ​ത്തെ അ​ട​ഞ്ഞു​കി​ട​ന്ന മു​റി ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തു​റ​ന്നി​രു​ന്നു.

ഈ ​മു​റി​ക്ക് സ​മീ​പ​ത്തെ വ​രാ​ന്ത​യി​ൽ വ​ച്ചാ​ണ് അ​ധ്യാ​പി​ക​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. ഈ ​മു​റി​യി​ൽ നി​ന്നാ​ണോ അ​തോ സ​മീ​പ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണോ പാ​മ്പ് വ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.