പ​യ്യാ​വൂ​ർ-​മംഗളൂരു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണം
Sunday, September 15, 2024 6:18 AM IST
പ​യ്യാ​വൂ​ർ: ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യു​ള്ള മം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും​വി​ധം പ​യ്യാ​വൂ​ർ-മംഗളൂരു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ​യ്യാ​വൂ​രി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം​ത​ട്ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, കു​ന്ന​ത്തൂ​ർ, കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ങ്ങ​ൾ, ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക, വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് അ​നാ​യാ​സം എ​ത്തി​ച്ചേ​രാ​നും ഈ ​ബ​സ് സ​ഹാ​യ​ക​ര​മാ​കും. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു മ​ണ്ഡ​പം, ബി​ജു പു​തു​ക്ക​ള്ളി​ൽ, നോ​ബി​ൻ​സ്, ജെ​യ്സ​ൺ കാ​ച്ച​പ്പി​ള്ളി​ൽ, ജോ​സ​ഫ് ച​ക്കാ​നി​ക്കു​ന്നേ​ൽ, ചാ​ക്കോ കാ​ര​ത്തു​രു​ത്തേ​ൽ, ടോ​മി വ​ട​ക്കും​വീ​ട്ടി​ൽ, തു​ള​സീ​ധ​ര​ൻ നാ​യ​ർ, ജോ​സ് വെ​ട്ട​ത്ത്, ത​ങ്ക​ച്ച​ൻ തോ​മ​സ്, റോ​ഷ​ൻ ഓ​ലി​യ്ക്ക​ൽ, ജി​നോ തേ​ക്കും​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.