വീ​ട് കു​ത്തി​ത്തുറ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു
Sunday, September 15, 2024 6:36 AM IST
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ടാ​യി കോ​ള​ജ് റോ​ഡി​ൽ വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കീ​മാ​ൻ പ്ര​ഥാ​ൻ ഭാ​സ്കി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3.6 പ​വ​ൻ സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ പൂ​ട്ട് ത​ക​ർ​ത്താ​ണു മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. മു​റി​യി​ൽ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മാ​ല, ക​മ്മ​ൽ, വ​ള​ക​ൾ തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണു മോ​ഷ​ണം പോ​യ​ത്. സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കു പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ വി​വ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.