ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മെ​ഗാ ഓ​ണ​സം​ഗ​മം നടത്തി
Friday, September 13, 2024 1:30 AM IST
ച​പ്പാ​ര​പ്പ​ട​വ്: സ​മ​രി​റ്റ​ന്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​ഫ് ഭി​ന്ന​ശേ​ഷി യൂ​ണി​റ്റും ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ് ഫെ​ഡ​റേ​ഷ​ൻ ക​ണ്ണൂ​രും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന, അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്നു​പോ​യ ആ​ളു​ക​ളു​ടെ മെ​ഗാ ഓ​ണ​സം​ഗ​മം ന​ട​ത്തി. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത​വി​രു​ന്നും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

സി​എ​സ്ടി ഫാ​ദേ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​മ​രി​റ്റ​ൻ ട്ര​സ്റ്റി​ന്‍റെ പാ​ലി​യേ​റ്റീ​വ് ഒ​പ്പം കൂ​ട്ടാ​യ്മ​യാ​ണ് സം​ഗ​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 80ൽ ​അ​ധി​ക പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഗു​ഡ് സ​മ​രി​റ്റ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി സി​എ​സ്ടി സ​ഭ​യു​ടെ കോ​ഴി​ക്കോ​ട് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ൺ​സ​ൻ വ​ര​ക പ്പ​റ​മ്പി​ൽ സി​എ​സ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


കേ​ര​ള വീ​ൽ​ചെ​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​ണ്ണൂ​ർ ഘ​ട​കം പ്ര​സി​ഡ​ന്‍റ് സി.​സി. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പി.​ബി​ജു, റൂ​ഡ് സെ​റ്റ് ത​ളി​പ്പ​റ​മ്പ് ഡ​യ​റ​ക്ട​ർ സി.​വി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ സി.​പി.​റെ​ജി, ഗു​ഡ് സ​മ​രി​റ്റ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈ​മ്പി​ള്ളി​ൽ, പാ​ലി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ന​രി​മ​റ്റ​ത്തി​ൽ, വി​മ​ല​ശേ​രി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ട്ടാ​ര​ത്തി​ൽ, പൂ​വം ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യ്സ​ൺ അ​മ്പാ​ട​ൻ, ഫാ. ​അ​ന​ന്തു വി​ല്ലാ​ടും​പാ​റ, ഫാ. ​തോ​മ​സ് ക​ല്ലി​ടു​ക്കി​ൽ, ഡോ.​കെ.​ജെ.​ലി​ല്ലി , എ​കെ​ഡ​ബ്ലി​യു ആ​ർ എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.