വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി
Thursday, September 5, 2024 12:59 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റേ​യും, ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഊ​ന്ന് - വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വി​ഹി​ത മാ​യ 2,75,365 രൂ​പ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് പു​തി​യ കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പും പ്രി​ന്‍റ​ർ എ​ന്നി​വ​യു​ടെ കൈ​മാ​റ്റ​വും ന​ട​ന്നു. ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​ഓ​മ​ന, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ. ​സി. ജോ​സ​ഫ്‌ കൊ​ന്ന​ക്ക​ൽ, ജോ​സ​ഫി​ന, വി.​പി. ന​സീ​മ, ത്രേ​സ്യാ​മ്മ മാ​ത്യു, സെ​ക്ര​ട്ട​റി ടി ​വി നാ​രാ​യ​ണ​ൻ, പി. ​പ്രേ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ത​സാ​യാ​ഹ്നം എ​ങ്ങ​നെ മ​നോ​ഹ​ര​മാ​ക്കാം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​വീ​ൻ എം ​എ​ട​മ​ന ക്ലാ​സു​ക​ൾ ന​യി​ച്ചു.