റോ​ഡ് ടാ​റിം​ഗ് ഉ​ട​ൻ ന​ട​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Thursday, September 5, 2024 12:58 AM IST
ചെ​മ്പ​ന്തൊ​ട്ടി: ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 19 വ​രെ ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലും ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ലു​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം നി​ർ​ത്തി​വ​ച്ച ചെ​മ്പ​ന്തൊ​ട്ടി മ​ത്താ​യി​ക്കു​ന്നി​ലെ മെ​ക്കാ​ഡം ടാ​റിം​ഗ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​കി ഉ​ട​ൻ​ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​മ്പ​ന്തൊ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​ക​ണ്ഠ​പു​രം-​ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ൽ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ലേ​ത​ട​ക്കം നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റ്റ്യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജെ. ജോ​ൺ, ബി​ജു പു​തു​ക്ക​ള്ളി​ൽ, സ​ണ്ണി മു​ക്കു​ഴി, ഷാ​ജി കു​ര്യ​ൻ, ജോ​ർ​ജ് മേ​ലേ​ട്ട്ത​ട​ത്തി​ൽ, റോ​ബി​ൻ തേ​രാ​ൻ​കു​ടി, കെ.​ജെ. ജോ​യി, ബാ​ബു ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.