സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന​ത് സം​ഘ​ടി​ത കൊ​ള്ള: അ​ജി കൊ​ളോ​ണി​യ
Thursday, September 5, 2024 12:58 AM IST
ഇ​രി​ട്ടി: അ​യ്യ​ന്‍​കു​ന്നി​ല്‍ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​ല്ലാം ന​ട​ക്കു​ന്ന​ത് സം​ഘ​ടി​ത കൊ​ള്ള​യാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി കൊ​ളോ​ണി​യ. അ​യ്യ​ന്‍​കു​ന്നി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അ​ഴി​മ​തി​ക്കും ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു​മെ​തി​രെ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ങാ​ടി​ക്ക​ട​വി​ല്‍ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ഉ​പ​വാ​സ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ട്ട​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ ലോ​ണ്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും നി​ക്ഷേ​പ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും പ​ങ്കെ​ടു​ത്തു. ജോ​ര്‍​ജ് ഒ​റ്റ​പ്ലാ​ക്ക​ല്‍, ഐ​പ്പ് പ​ട​വി​ല്‍, ഒ.​ജെ. മാ​ത്യു ഒ​റ്റ​പ്ലാ​ക്ക​ല്‍, തോ​മ​സ് ച​ക്കാം​കു​ന്നേ​ല്‍, വ​ത്സ​മ്മ മ​ണ​ലേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ട്ട​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ദേ​വ് ഗം​ഗാ​ധ​ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു പാ​മ്പ​യ്ക്ക​ല്‍, സ്റ്റാ​നി സ്ലാ​വോ​സ്, പി.​വി. ജോ​സ​ഫ് പാ​രി​ക്കാ​പ​ള്ളി, സി​ബി തു​രു​ത്തി​പ​ള്ളി, വ​ത്സ​മ്മ മ​ണ​ലേ​ല്‍, ജോ​ളി പേ​രേ​ക്കാ​ട്ട്, ഒ.​ജെ. മാ​ത്യു ഒ​റ്റ​പ്ലാ​ക്ക​ല്‍, ഐ​പ്പ് പ​ട​വി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.