ഓ​ണം ക​ള​റാ​ക്കാ​ൻ ജ​യി​ൽ ചെ​ണ്ടു​മ​ല്ലിയും
Thursday, September 5, 2024 12:58 AM IST
ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ജ​യി​ൽ പൂ​വു​ക​ളും. സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലെ ഒ​ന്നാം കൗ​ണ്ട​റി​ലൂ​ടെ കു​റ​ഞ്ഞ വി​ല​യ​ക്കാ​ണ് പൂ​ക്ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ക. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പൂ​കൃ​ഷി​യാ​ണ് നൂ​റു​മേ​നി വി​ള​വേ​കി​യ​ത്. സെ​ൻ​ട്ര​ൽ ജ​യി​ലി​നോ​ട് ചേ​ർ​ന്ന ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​ക്കു​റി പൂ​പ്പാ​ട​മാ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ണ് പൂ​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പി​ന്‍റെ എ​സ്എ​ച്ച്എം പ​ദ്ധ​തി പ്ര​കാ​രം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നോ​ട് ചേ​ർ​ന്ന ക​ണ്ണൂ​ർ സെ​പ്ഷ​ൽ സ​ബ് ജ​യി​ലാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി​യ​ത്. വി​ള​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി ബി. ​സു​നി​ൽ​കു​മാ​ർ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. ത​ളി​പ്പ​റ​ന്പ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യം വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ.​വി. മു​ഹ​മ്മ​ദ് ആ​ദ്യ​വി​ല്പ​ന ഏ​റ്റു വാ​ങ്ങി.


പു​ഴാ​തി കൃ​ഷി ഓ​ഫീ​സ​ർ ശ്രീ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജ​യി​ൽ അ​ന്തേ​വാ​സി​ക​ളാ​ണ് പൂ​ക്കൃ​ഷി ന​ട​ത്തി​യ​ത്. വി​ള​വെ​ടു​പ്പ് ച‌​ട​ങ്ങി​ന് ജ​യി​ൽ ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ ഹോം ​സൂ​പ്ര​ണ്ട കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രേ​ണു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​കെ. റി​നി​ൽ, വ​നി​താ ജ​യി​ൽ സൂ​പ്ര​ണ്ട് എ. ​റം​ല ബീ​വി, പു​ഴാ​തി കൃ​ഷി ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, പി.​ടി. സ​ന്തോ​ഷ്, കെ.​കെ. ബൈ​ജു, സ്‌​പെ​ഷ​ൽ സ​ബ് ജ​യി​ൽ സു​പ്ര​ണ്ട് ഇ.​വി. ജി​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് കെ.​സി. വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​സ​ൺ മെ​ഡ​ലി​ന​ർ​ഹ​രാ​യ ടി.​എ. പ്ര​ഭാ​ക​ര​ൻ, എ​സ്. ഷാ​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.