പൂ​ക്കൃഷി​യു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ `
Thursday, September 5, 2024 12:58 AM IST
ഇ​രി​ട്ടി: കി​ളി​യ​ന്ത​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി വി​ജ​യം കൊ​യ്ത് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ. അ​ന്യ​സം​സ്ഥാ​ന​ത്തി​ൽ നി​ന്നും വ​രു​ന്ന പൂ​ക്ക​ൾ വി​ല കൊ​ടു​ത്തു വാ​ങ്ങി പൂ​ക്ക​ളം ഒ​രു​ക്കി​യി​രു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ ഇ​ത്ത​വ​ണ ചെ​ണ്ടു​മ​ല്ലി ചെ​ടി​ക​ൾ സ്വ​യം കൃ​ഷി ചെ​യ്താ​ണു പൂ​ക്ക​ൾ വി​രി​യി​ച്ചെ​ടു​ത്ത​ത്.

പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് മ​ല്ലി​ക തൈ​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.


ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ൽ ആ​രം​ഭി​ച്ച പൂ​കൃ​ഷി ക​ന​ത്ത മ​ഴ​യെ​യും അ​തി​ജീ​വി​ച്ച് അ​ത്തം നാ​ളാ​വു​മ്പോ​ഴേ​ക്കും മൊ​ട്ടി​ട്ട് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി​രി​ക്കു​ക​യാ​ണ്. എ​ൻ എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വ​ന​ജ​കൃ​ഷ്ണ​ൻ ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ളി​ന്‍റെ ടെ​റ​സി​ലാ​യി​രു​ന്നു കൃ​ഷി. കൃ​ഷി പ​രി​പാ​ല​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി പ്രി​ൻ​സി​പ്പ​ൽ എം.​ജെ. വി​നോ​ദും സ​ഹ​അ​ധ്യാ​പ​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.