ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ം
Wednesday, September 4, 2024 7:39 AM IST
പ​യ്യാ​വൂ​ർ: അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. പ​രി​പാ​ടി​യു​ടെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30 ന് ​ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തും.


സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി.​ഏ​ബ്ര​ഹാ​മി​നെ​യും സ​ഹ​അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ, സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.