ആ​റ​ള​ത്തെ ആ​ന​മ​തി​ൽ മാ​ർ​ച്ചിൽ പൂ​ർ​ത്തി​യാ​ക്ക​ണം: മ​ന്ത്രി കേ​ളു
Wednesday, September 4, 2024 7:39 AM IST
ക​ണ്ണൂ​ർ: ആ​റ​ള​ത്തെ ആ​ന​മ​തി​ൽ നി​ർ​മാ​ണം മാ​ർ​ച്ചോ​ടെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പി​ന്നാക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​കു​പ്പ്ത​ല ജി​ല്ലാത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​നു​ഷ്യ, വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഏ​റെ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണ് ആ​ന​മ​തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ത് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണം. ആ​വ​ശ്യ​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നും മ​റ്റും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളും ടി​ആ​ർ​ഡി​എ​മ്മും ആ​റ​ളം ഫാം ​മാ​നേ​ജ്മെ​ന്‍റും കൂ​ട്ടാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റ​ളം ഫാ​മി​ൽ ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗ് പ​ദ്ധ​തിയു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ വ​നം വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ഫാ​മി​നെ ലാ​ഭ​ക​ര​മാ​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത കൂ​ട്ടാ​നും പു​തി​യ വി​ള​ക​ൾ പ​രീ​ക്ഷി​ക്കും. എ​ല്ലാ ന​ഗ​റു​ക​ളി​ലും കു​ടി​വെ​ള്ളം, വൈ​ദ്യു​തി, റോ​ഡ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഏ​ത് സ​ങ്കേ​ത​ത്തി​ലാ​ണ്, ന​ഗ​റി​ലാ​ണ് റോ​ഡ് സൗ​ക​ര്യം, വൈ​ദ്യു​തി ഇ​ല്ലാ​ത്ത​ത് എ​ന്ന് ക​ണ്ടു​പി​ടി​ച്ച് അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.


ഇ​ക്കാ​ര്യ​ത്തി​ൽ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ എ​ല്ലാ മാ​സ​വും പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ന​ട​ത്ത​ണം. ഇ​തി​നാ​യി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി ഈ ​യോ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, സ​ണ്ണി ജോ​സ​ഫ്, കെ.​പി. മോ​ഹ​ന​ൻ, എം.​വി​ജി​ൻ, സ​ജീ​വ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​നൂ​ജ് പ​ലി​വാ​ൽ, അ​സി. ക​ള​ക്ട​ർ ഗ്ര​ന്ഥേ സാ​യി​കൃ​ഷ്ണ, എ​സ്‌​സി വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. ശ്രീ​രേ​ഖ, എ​സ്ടി വ​കു​പ്പ് ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ സി​ന്ധു പ​ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ച്ചു.