ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ മ​ദ്യ​കു​പ്പി മോ​ഷ​ണം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, September 4, 2024 7:39 AM IST
കേ​ള​കം: കേ​ള​കം ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ മ​ദ്യ​കു​പ്പി​ക​ൾ മോ​ഷ്ട​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വോ​ണ​പ്പു​റം കോ​ള​നി​യി​ലെ അ​മ്പാ​ടി ര​ഞ്ജി​ത്ത്, പ്ര​ഷി​ത്ത്, ച​തി​രൂ​ർ കോ​ള​നി​യി​ലെ രാ​ജേ​ഷ് എ​ന്ന അ​പ്പു​ണി എ​ന്നി​വ​രെ​യാ​ണ് കേ​ള​കം എ​സ്‌​ഐ വി.​വി. ശ്രീ​ജേ​ഷും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.ക​ഴി​ഞ്ഞ മാ​സം 16ന് ​രാ​ത്രി​യി​ലാ​ണ് ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് കെ​ട്ടി​ട​ത്തി​ന് പി​റ​കു​വ​ശ​ത്തെ ജ​ന​ൽ ഗ്ലാ​സ് ത​ക​ർ​ത്ത ശേ​ഷം ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന റോ​യ​ൽ ആ​ർ​മി​യു​ടെ അ​ര ലി​റ്റ​റി​ന്‍റെ 23 മ​ദ്യ​കു​പ്പി​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ 17 കു​പ്പി​ക​ൾ സ​മീ​പ​ത്തെ ട​യ​ർ പ​ഞ്ച​റ് ക​ട​യ്ക്ക് പി​റ​ക് വ​ശ​ത്തു നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു. മു​ഴ​ക്കു​ന്ന്, ഇ​രി​ട്ടി, പേ​രാ​വൂ​ർ, കേ​ള​കം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് എ​സ്‌​ഐ പ​റ​ഞ്ഞു.