വി​മാ​ന​യാ​ത്രാ നി​ര​ക്ക് വ​ർ​ധ​ന: മാർച്ച് നടത്തി
Wednesday, September 4, 2024 7:39 AM IST
ക​ണ്ണൂ​ര്‍: യാ​തൊ​രു വ്യ​വ​സ്ഥ​യു​മി​ല്ലാ​ത്ത വി​മാ​ന​യാ​ത്രാ നി​ര​ക്ക് വ​ർ​ധ​ന​വു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് നി​ര​ന്ത​ര​മാ​യി സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വും പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ പി. ​സ​ന്തോ​ഷ് കു​മാ​ര്‍ എം​പി.

പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മാ​ന​യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന​വി​നെ​തി​രേ ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ല​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


പ്ര​വാ​സി ജി​ല്ലാ ജോ​യി‌​ന്‍റെ സെ​ക്ര​ട്ട​റി എ. ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ശ​ശീ​ന്ദ്ര​ൻ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വെ​ള്ളോ​റ രാ​ജ​ന്‍, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ​ൻ ന​ണി​യൂ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കു​ഞ്ഞി​ല്ല​ത്ത് ല​ക്ഷ്മ​ണ​ന്‍, കെ.​പി. ര​വീ​ന്ദ്ര​ന്‍, മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.