പു​തി​യ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​നെ​ക്കു​റി​ച്ച് മ​ന്ത്രി​ത​ല ച​ർ​ച്ച​യ്ക്ക് തീ​രു​മാ​നം
Wednesday, September 4, 2024 7:39 AM IST
ഇ​രി​ട്ടി: വ​യ​നാ​ട് -ക​രി​ന്ത​ളം 400 കെ​വി ലൈ​ൻ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഇ​ബി യു​ടെ പു​തു​ക്കി​യ ക​ർ​ണാ​ട​ക മോ​ഡ​ൽ പാ​ക്കേ​ജി​ന് പു​റ​മെ, സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പു​തി​യ പാ​ക്കേ​ജി​നെ​ക്കു​റി​ച്ച് വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​മാ​രും കെ​എ​സ്ഇ​ബി എം​ഡി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ർ​ച്ച ന​ട​ത്തും.

ഇ​ന്ന​ലെ ക​ള​ക്‌​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എം​എ​ൽ​എ​മാ​രും കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

വ​യ​നാ​ട് -ക​രി​ന്ത​ളം 400 കെ​വി ലൈ​ൻ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട​വ​ർ സ്ഥാ​പി​ക്കു​ന്നി​ട​ത്ത് സെ​ന്‍റി​ന് ഒ​രു​ല​ക്ഷ​വും ലൈ​ൻ ക​ട​ന്നു​പോ​കു​ന്നി​ട​ത്ത് അ​ര​ല​ക്ഷ​വും യോ​ഗ​ത്തി​ൽ ക​ർ​മ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം ന്യാ​യ​വി​ല വ​ള​രെ തു​ച്ഛ​മാ​ണെ​ന്നും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ക്കു​ന്ന ഭീ​മ​മാ​യ ന​ഷ്ടം എം​എ​ൽ​എ​മാ​രും മ​റ്റ് പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

പുതിയ കണക്കെടുപ്പ്

പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റും കെ​എ​സ്ഇ​ബി ട്രാ​ൻ​സ്‍​ഗ്രി​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​മ​സ മി​തി ഭാ​ര​വാ​ഹി​ക​ളും അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം ന​ഷ്‍​ട​മാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു. പു​തി​യ ക​ണ​ക്കെ​ടു​പ്പി​ലൂ​ടെ ക​ർ​ഷ​ക​ന് സം​ഭ​വി​ക്കു​ന്ന യ​ഥാ​ർ​ഥ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​ടു​ത്ത ച​ർ​ച്ച​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.


ട്രാ​ൻ​സ്‍​ഗ്രി​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി കൃ​ഷി​ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും ഉ​ദ്യോ​ഗ സ്ഥ​രു​ടെ ആ​വ​ശ്യം ത​ള്ളി​ക്കൊ​ണ്ട് എം​എ​ൽ​എ മാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്‌​ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ് , സ​ജീ​വ് ജോ​സ​ഫ് , ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡന്‍റ് ബി​നോ​യി കു​ര്യ​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ൽ (അ​യ്യ​ൻ​കു​ന്ന്), പി.​സി.​ഷാ​ജി (ഉ​ളി​ക്ക​ൽ), കെ.​പി.​രാ​ജേ​ഷ് (ആ​റ​ളം), പി.​ര​ജ​നി (പാ​യം), ജോ​ജി ക​ന്നി​ക്കാ​ട്ട് (ആ​ല​ക്കോ​ട്), ബേ​ബി ഓ​ടം​മ്പ​ള്ളി​ൽ (ന​ടു​വി​ൽ), മി​നി ഷൈ​ബി (എ​രു​വേ​ശി), ആ​ന്‍റ​ണി സെ​ബാ​സ്റ്റ‌്യ​ൻ (ക​ണി​ച്ചാ​ർ), സി.​ടി. അ​നീ​ഷ് (കേ​ള​കം), ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ, എ​ഡി​എം, ഡി​എ​ഫ്‌​ഒ, കെ​എ​സ്‌​ഇ​ബി ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ സ​ജി പൗ​ലോ​സ്, ആ​ർ.​ബി​ജു, ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ. ​ശാ​ന്തി, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട‌​ർ റ​വ ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ, മ​ണി​ക്ക​ട​വ് ഫൊ​റോ​നാ വി​കാ​രി ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ, ക​ർ​മ സ​മി​തി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ ബെ​ന്നി പു​തി​യ​ാംപുറം, പൈ​ലി വാ​ത്യാ​ട്ട്, മ​റ്റ് ആ​ക്‌ഷൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.