സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്ക് ലി​ങ്കേ​ജ് വാ​യ്പ ഒ​രു​ക്കി മാ​സ്
Wednesday, September 4, 2024 7:39 AM IST
പ​യ്യാ​വൂ​ര്‍: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​വി​ഭാ​ഗ​മാ​യ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ധ​ന​ല​ക്ഷ്മി ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ക്ര​ഡി​റ്റ് ലി​ങ്കേ​ജ് വാ​യ്പാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ര്‍ സെ​ന്‍റ് ആ​ന്‍​സ് പാ​രി​ഷ് ഹാ​ളി​ല്‍ മ​ട​മ്പം മേ​ഖ​ല​യി​ലെ സ്വാ​ശ്ര​യ​സം​ഘാം​ഗ​ങ്ങ​ളി​ല്‍ വാ​യ്പ ആ​വ​ശ്യ​മു​ള്ള ഗ്രൂ​പ്പു​ക​ളു​ടെ ലീ​ഡേ​ഴ്‌​സി​ന്‍റെ യോ​ഗം ന​ട​ത്തി.

കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലും എ​ളു​പ്പ​ത്തി​ലും സ്വാ​ശ്ര​യ​സം​ഘാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള വാ​യ്പ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​യ്യാ​വൂ​ര്‍ സെ​ന്‍റ് ആ​ന്‍​സ് പ​ള്ളി അ​സി. വി​കാ​രി ഫാ. ​ലി​ന്‍റോ ത​ണ്ട​യി​ല്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ന​ല​ക്ഷ്മി ബാ​ങ്ക് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.


മാ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പി​ള്ളി​ൽ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ മ​ട​മ്പം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 16 വ​നി​താ​സ്വ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളി​ലെ 111 വ​നി​ത​ക​ള്‍​ക്ക് 1.10 കോ​ടി രൂ​പ​യു​ടെ ലി​ങ്കേ​ജ് വാ​യ്പ ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി. ധ​ന​ല​ക്ഷ​മി ബാ​ങ്ക് മ​ട്ട​ന്നൂ​ര്‍ ശാ​ഖാ മാ​നേ​ജ​ര്‍ മ​ഞ്ജു, മാ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി സി​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി. പ്രോ​ഗ്രാ​മി​ല്‍ 16 ഗ്രൂ​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 32 ലീ​ഡേ​ഴ്‌​സ് പ​ങ്കെ​ടു​ത്തു.