കൂ​ട്ടു​മു​ഖം സി​എ​ച്ച്സി​ക്ക് ജ​ന​റേ​റ്റ​ർ കെെമാറി
Wednesday, September 4, 2024 7:39 AM IST
ശ്രീ​ക​ണ്ഠ​പു​രം: കൂ​ട്ടു​മു​ഖം സി​എ​ച്ച്സി​യ്ക്ക് എ​സ്ബി​ഐ ശ്രീ​ക​ണ്ഠ​പു​രം ശാ​ഖ ന​ൽ​കു​ന്ന ജ​ന​റേ​റ്റ​റി​ന്‍റെ കൈ​മാ​റ​ൽ ച​ട​ങ്ങ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ എ​സ്ബി​ഐ ഡി​ജി​എം സു​രേ​ഷ് വാ​ക്കി​ൽ, ആ​ർ​ജി​എം ബി. ​ബി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഏ​ക​ദേ​ശം 9.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജ​ന​റേ​റ്റ​ർ സൗ​ക​ര്യം എ​സ്ബി​ഐ ഒ​രു​ക്കി​യ​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​വൈ​ശാ​ഖി, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​സി. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ, പി.​പി ച​ന്ദ്രാം​ഗ​ദ​ൻ, ജോ​സ​ഫീ​ന, ത്രേ​സ്യാ​മ്മ മാ​ത്യു, കൗ​ൺ​സി​ല​ർ കെ.​ഒ. പ്ര​ദീ​പ​ൻ, കെ.​പി. ഗം​ഗാ​ധ​ര​ൻ, എം.​സി. ഹ​രി​ദാ​സ​ൻ, വി.​പി ന​സീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.