ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, September 3, 2024 1:21 AM IST
ചെ​മ്പ​ന്തൊ​ട്ടി: ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 19 വ​രെ ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു സി. ​ഏ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ്സ് സ​ഖ​റി​യാ​സ് സം​ഘാ​ട​ക സ​മി​തി പാ​ന​ലും കെ.​വി. രാ​ജേ​ഷ് ക​ര​ട് ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു.

ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​കെ. ഗി​രീ​ഷ് മോ​ഹ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഇ​രി​ക്കൂ​ർ ബി​പി​സി ടി.​വി.​ഒ. സു​നി​ൽ​കു​മാ​ർ, കൈ​റ്റ് പ്ര​തി​നി​ധി സി.​പി. അ​ജി​ത്കു​മാ​ർ, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ലാ​ലി എം. ​പോ​ൾ, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ സോ​ജ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


റി​ട്ട. അ​ധ്യാ​പി​ക ജോ​സ​ഫീ​ന, പൂ​ർ​വ വി​ദ്യാ​ർ​ഥി ജി​ൻ​സ് ജെ​യ്സ​ൺ എ​ന്നി​വ​ർ ക​ലോ​ത്സ​വ ഫ​ണ്ടി​ലേ​ക്കു​ള്ള ആ​ദ്യ സം​ഭാ​വ​ന സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​ക്ക് കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ൾ: ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാ​കു​ന്നേ​ൽ-​ര​ക്ഷാ​ധി​കാ​രി, ഡോ. ​കെ.​വി. ഫി​ലോ​മി​ന-​ചെ​യ​ർ​പേ​ഴ്സ​ൺ, ബി​ജു സി. ​ഏ​ബ്ര​ഹാം-​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ലൗ​ലി എം. ​പോ​ൾ-​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, ജോ​യ്സ് സ​ഖ​റി​യാ​സ്-​പ്രോ​ഗ്രാം ക​ൺ​വീ​ന​ർ.