അധ്യാപനവും എഴുത്തുമായി പി.​ആ​ർ. പ്രഭാ​ക​ര​ൻ
Tuesday, September 3, 2024 1:21 AM IST
പ​രി​യാ​രം: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നി​റ​വി​ൽ ഗ​ണി​താ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പി.​ആ​ർ.​പ്ര​ഭാ​ക​ര​ൻ. ക​ട​ന്ന​പ്പ​ള്ളി തു​ന്പോ​ട്ട സ്വ​ദേ​ശി​യാ​യ പ്ര​ഭാ​ക​ര​ൻ 1989 ഡി​സം​ബ​ർ നാ​ലി​ന് പ്രൈ​മ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യി. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 15 വ​ർ​ഷം ജോ​ലി ചെ​യ്‌​ത​തി​നു​ശേ​ഷം 2007 ഡി​സം​ബ​ർ ആ​റി​ന് ഹൈ​സ്കൂ​ൾ ഗ​ണി​ത ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി. തു​ട​ർ​ന്ന് 2021 ഒ​ക്ടോ​ബ​ർ 27 ന് ​പാ​ണ​പ്പു​ഴ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി.

അ​ധ്യാ​പ​ന​ത്തി​നി​ടെ കാലി ക്കട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ‌്), ബി​എ​ഡ് ബി​രു​ദ​ങ്ങ​ൾ നേ​ടി. പി​ന്നീ​ട് പി​ജി, ഡി​സി​എ എ​ന്നി​വ​യും ക​ര​സ്ഥ​മാ​ക്കി.


ന്യൂ​ന സം​ഖ്യ​ക​ൾ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കാം എ​ന്ന പ്രോ​ജ​ക്ടി​ന് അ​ജി​ത്ത് ബാ​ല​കൃ ഷ്ണ​ൻ ഫൗ​ണ്ടേ​ഷ​ൻ (മും​ബൈ) ഏ​ർ​പ്പെ​ടു​ത്തി​യ ബെ​സ്റ്റ് ഇ​ന്ന​വേ​റ്റീ​വ് ടീ​ച്ച​ർ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

കേ​ര​ള ഗ​ണി​ത ശാ​സ്ത്ര പ​രിഷ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ശ്രീ​നി​വാ​സ രാ​മാ​നുജ​ൻ അ​വാ​ർ​ഡ്, റോ​ട്ട​റി ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ നാ​ഷ​ൺ ബി​ൽ​ഡ​ർ അ​വാ​ർ​ഡ് എന്നി​വ​യും ല​ഭി​ച്ചു.

നിരവധി പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. മാ​ടാ​യി ഗ​വ. ഐ​ടി​ഐ സീ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ കെ.​സി. നി​ഷ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​പ​ർ​ണ, ബ​സു​ദേ​വ്.