കെ​സി​യു​ബി വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ സമ്മാനിച്ചു
Tuesday, September 3, 2024 1:21 AM IST
ക​ണ്ണൂ​ര്‍: വി​ശ്വാ​സ്യ​ത കാ​ത്തുസൂ​ക്ഷി​ച്ച് ക​ണ്ണൂ​രി​ന്‍റെ സ്വ​ന്തം ബാ​ങ്കാ​യി നി​ല​കൊ​ള്ളാ​ന്‍ ക​ണ്ണൂ​ര്‍ കോ -ഓ​പ്പ​റേ​റ്റീ​വ് അ​ര്‍​ബ​ന്‍ ബാ​ങ്കി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് സി. ​ക​രു​ണാ​ക​ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ കെ​സി​യു​ബി വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​മോ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. മു​ഹ​മ്മ​ദ​ലി, ഡ​യ​റ​ക്ട​ര്‍ ടി. ​ജ​യ​കൃ​ഷ്ണ​ന്‍, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, സി. ​സ​മീ​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. വി​നോ​ദ് കു​മാ​ര്‍, ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ ടി. ​മു​കു​ന്ദ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​രൂ​പ, പി.​കെ. ഷാ​ജി​ത്ത്, ടി. ​പ്ര​ദീ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​രൂ​പ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​പി. മു​ഹ​മ്മ​ദ​ലി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. വി​നോ​ദ് കു​മാ​ര്‍, ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ ടി. ​മു​കു​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മെം​ബ​ര്‍​മാ​ര്‍​ക്ക് ഈ ​വ​ര്‍​ഷം 10 ശ​ത​മാ​നം ഡി​വി​ഡ​ന്‍റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും 2024 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച വ​ര്‍​ഷ​ത്തി​ല്‍ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 1,10,26,288.65 രൂ​പ​യു​മാ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍ പ​റ​ഞ്ഞു.