ബ​സ് തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു
Tuesday, September 3, 2024 1:21 AM IST
ഇ​രി​ട്ടി: കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ എ​ട​പ്പു​ഴ,വാ​ള​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​പ, സാ​ഗ​ർ ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ കാ​രു​ണ്യ​ദ​ർ​ശി​നി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വാ​ള​ത്തോ​ട് ടൗ​ണി​ൽ മ​ല​ങ്ക​ര പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മാ​താ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ള​ത്തോ​ട് - കൊ​ട്ടി​യൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന ദീ​പ ബ​സ് 1984 മു​ത​ലും ത​ല​ശേ​രി -വാ​ള​ത്തോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന സാ​ഗ​ർ ബ​സ് 1988 ലു​മാ​ണ് വാ​ള​ത്തോ​ടി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്.


സം​ഘം പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് വാ​ക്കാ​തു​രു​ത്തേ​ൽ,സ​ന്തോ​ഷ് വാ​ള​ത്തോ​ട്, സി​ന്ധു കു​ര്യ​ൻ, ഷൈ​നി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.