ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള പാ​ക്കേ​ജു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Tuesday, September 3, 2024 1:21 AM IST
ക​ണ്ണൂ​ർ: വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും സം​ഭ​വി​ച്ച ദു​ര​ന്ത​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​ക്രി​യ ത്വ​രി​ത ഗ​തി​യി​ലാ​ക്കാ​നും ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജു​ക​ൾ സ​ത്വ​ര​മാ​യി പ്ര​ഖ്യാ​പി​ക്കു​വാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി​യും വീ​ടും ന​ൽ​കാ​ൻ വി​വി​ധ സം​ഘ​ട​ന​ക​ളും ഒ​ട്ടേ​റെ വ്യ​ക്തി​ക​ളും സ​ന്ന​ദ്ധ​രാ​യി​ട്ടും അ​തി​നൊ​രു ഏ​കോ​പ​നം ഉ​ണ്ടാ​ക്കി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഇ​തു​വ​രെ ക​ഴി​യാ​ത്ത​ത് ദ​യ​നീ​യ​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.


ക​ണ്ണൂ​ർ ഡി​സി​സി ഹാ​ളി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ജോ​യി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി മു​ണ്ട​ക്ക​ൽ, പി.​ഒ. ച​ന്ദ്ര​മോ​ഹ​ന​ൻ, സി.​പി. സ​ലീം, എം.​വി. പ്രേ​മ​രാ​ജ​ൻ, എം.​വി. ശി​വ​ദാ​സ​ൻ, ജോ​സ് പ​ന്നി​യാ​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.