തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും ജ​ന​ന​ത്തി​രു​നാ​ളും
Monday, September 2, 2024 2:11 AM IST
തി​രു​മേ​നി: തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി.

ഇ​ട​വ​കാ വി​കാ​രി ഫാ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി കൊ​ടി​യേ​റ്റി. വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥന, ധ്യാ​ന​പ്ര​സം​ഗം എ​ന്നി​വ​യ്ക്ക് ഫാ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​റു വ​രെ എ​ല്ലാ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, ധ്യാ​ന​പ്ര​സം​ഗം എ​ന്നി​വ ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ബോ​ബി​ൻ മ​രി​യ ഒ​പി, ഫാ. ​പീ​റ്റ​ർ മു​ല്ല​ക്കാ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് ക​ട​ക്കേ​ത്ത്, ഫാ. ​വ​ർ​ഗീ​സ് താ​ന്നി​ക്കാ​ക്കു​ഴി, ഫാ. ​തോ​മ​സ് പു​ല്ലു​കാ​ലാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.


ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജി​തി​ൻ ചി​ന്താ​ർ​മ​ണി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

എ​ട്ടി​ന് രാ​വി​ലെ എ​ട്ടിന് പ്ര​ഭാ​ത പ്രാ​ർ​ഥന, മ​ധ്യ​സ്ഥ പ്രാ​ർ​ഥന, തി​രു​നാ​ൾ സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക്.