ടി​എ​സ്എ​സ്എ​സ് സ്ഥാ​പ​ക​ദി​നാ​ച​ര​ണം
Monday, September 2, 2024 2:11 AM IST
ചെ​റു​പു​ഴ: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​വി​ഭാ​ഗ​മാ​യ ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 58ാം സ്ഥാ​പ​ക​ദി​നാ​ച​ര​ണം ചെ​റു​പു​ഴ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ്‌ ഇ​രു​പ്പ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ങ്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഷ ബാ​ല​കൃ​ഷ്ണ​ൻ, സൈ​ന​ബ ന​ങ്ങാ​ര​ത്ത്, ഷീ​ബ വ​ർ​ഗീ​സ്, തോ​മ​സ് കൈ​പ്പ​നാ​നി​ക്ക​ൽ, ഏ​ബ്ര​ഹാം ചെ​മ്മ​നാം​ത​ടം, ബി​നോ​യി തോ​പ്പി​ൽ, ജോ​ർ​ജ്കു​ട്ടി കാ​ഞ്ഞി​ര​ത്തി​നാ​ൽ, ജോ​ളി കൊ​ച്ചു​പ​റ​മ്പി​ൽ, കൊ​ച്ചു​റാ​ണി പു​ഞ്ച​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: ചെ​റി​യ​അ​രീ​ക്ക​മ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ടി​എ​സ്എ​സ്എ​സ് ​ചെ​റി​യ​അ​രീ​ക്ക​മ​ല ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പു​തു​മ​ന പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​യ​നാ​ട്, വി​ല​ങ്ങാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് 10,000 രൂ​പ​യും ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ന​മ്മു​ടെ വീ​ട് പ​ദ്ധ​തി​യി​ലേ​ക്ക് 25,000 രൂ​പ​യും ടി​എ​സ്എ​സ്എ​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്തി​ന് കൈ​മാ​റി. ചെ​റി​യ​അ​രീ​ക്ക​മ​ല ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു കാ​വും​പു​റ​ത്ത്, സെ​ക്ര​ട്ട​റി ജോ​ജോ പു​ല്ലാ​ട്ട്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി ക​ടു​വാ​തൂ​ക്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.