130 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Monday, September 2, 2024 2:11 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റു​കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി വാ​ഷ് ന​ശി​പ്പി​ച്ചു. വ​ലി​യ അ​രീ​ക്ക​മ​ല, വ​ഞ്ചി​യം, ചോ​ല​പ്പ​നം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യി​ഡി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി.​എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ർ.​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഏ​രു​വേ​ശി തോ​ട്ടു​ചാ​ലി​ൽ നി​ന്നാ​ണ് ബാ​ര​ലു​ക​ളി​ലാ​യി​ക്കി സൂ​ക്ഷി​ച്ച് 130 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. വി​ജ​യ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി.​ഹാ​രി​സ്, പി.​എ.​ര​ഞ്ജി​ത്ത് കു​മാ​ർ, എം.​വി. പ്ര​ദീ​പ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ഖി​ൽ ജോ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.