മ​ട്ട​ന്നൂ​രിൽ പ്ലോ​ഗ് റ​ൺ സം​ഘ​ടി​പ്പി​ച്ചു
Monday, September 2, 2024 2:11 AM IST
മ​ട്ട​ന്നൂ​ർ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം, സ​ഫാ​യി അ​പ്നാ​വോ ഭീ​മാ​രി ഭ​ഗ​വോ കാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ലോ​ഗ് റ​ൺ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 400 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന പാ​ത​യി​ലെ റോ​ഡ് അ​രി​കി​ൽ വ​ലി​ച്ചെ​റി​യ​പ്പെ​ട്ട പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പ്ലോ​ഗ് റ​ണ്ണി​ലൂ​ടെ നീ​ക്കം ചെ​യ്തു. മ​ട്ട​ന്നൂ​ർ പോ​ളി​ടെ​ക്നി​ക്ക് പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​നാ​ഥ​ൻ പി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​നി​ത, പി. ​രാ​ഘ​വ​ൻ, പി.​അ​ബ്ദു​ൾ ജ​ലീ​ൽ, കെ. ​പ്രി​യ, കെ.​മ​ജീ​ദ്, പി.​എ​ച്ച് ഐ ​ജൂ​ലി​മോ​ൾ, പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മ​ട്ട​ന്നൂ​ർ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​കെ. അ​ഭി​മ​ന്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.