സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ർ​ന്നു​വ​ര​ണം: ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല
Monday, September 2, 2024 2:11 AM IST
ക​ണ്ണൂ​ർ: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ദ്യാ​ർ​ഥി സ​മൂ​ഹം വ​ള​ർ​ന്നു​വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ണൂ​ർ ബി​ഷ്പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല.

ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) ക​ണ്ണൂ​ർ രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ണ്ണൂ​ർ ബി​ഷ​പ്. സ​മൂ​ഹ​ത്തി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ എ​തി​ർ​ക്കാ​നും മ​നു​ഷ്യ​ത്വം നി​റ​ഞ്ഞ ന​ന്മ​യു​ടെ ഉ​റ​വി​ട​ങ്ങ​ളാ​യി സ​മൂ​ഹ​ത്തെ സേ​വി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു , ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ​മു​ദാ​യ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​ൽ​സി​എ ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡും "മി​ക​വ് 2024', മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് കു​രി​യാ​പ്പി​ള്ളി മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ന്നു.

നി​യു​ക്ത സ​ഹാ​യ മെ​ത്രാ​ൻ മോ​ൺ. ഡോ. ​ഡെ​ന്നീ​സ് കു​റു​പ്പ​ശേ​രി​ക്ക് കെ​എ​ൽ​സി​എ സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.


ഓ​രോ​രു​ത്ത​ർ​ക്കും ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന നി​യോ​ഗ​ത്തെ തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണു മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥ​വും ല​ക്ഷ്യ​വു​മെ​ന്ന് മോ​ൺ. ഡോ. ​ഡെ​ന്നീ​സ് കു​റു​പ്പ​ശേ​രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള പ​ദ​വി ദൈ​വ​നി​യോ​ഗ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ പ​ത്തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യെ ഉപഹാരം നൽകി ആ​ദ​രി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ൽ​കി. പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യ​ർ സി​സ്റ്റ​ർ വീ​ണ പാ​ണാം​ക്കാ​ട്ട്, കെ​എ​ൽ​സി​ഡ​ബ്ല്യു​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി സ്റ്റാ​ൻ​ലി, ജോ​ൺ ബാ​ബു, കെ​എ​ൽ​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, കെ.​എ​ച്ച് ജോ​ൺ, ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​ക്ക​ൽ, റി​നേ​ഷ് ആ​ന്‍റ​ണി, ജോ​യ്സി മെ​നേ​സ​സ്, റീ​ജ സ്റ്റീ​ഫ​ൻ, എ​ലി​സ​ബ​ത്ത് കു​ന്നോ​ത്ത്, ഫ്രാ​ൻ​സി​സ് അ​ല​ക്സ്, റി​ക്സ​ൺ ജോ​സ​ഫ്, പ്രീ​ത സ്റ്റാ​ൻ​ലി, സ​ന്ദീ​പ് പീ​റ്റ​ർ, സ്റ്റെ​ഫാ​ൻ ബെ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.