വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, September 1, 2024 11:25 PM IST
ചെ​റു​പു​ഴ: വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ൽ വീ​ണ മ​രം മു​റി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ മ​ര​വും ലൈ​നും ദേ​ഹ​ത്ത് വീ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഞെ​ക്ളി ക​രി​പ്പോ​ട്ടെ എം.​കെ. റ​ഫീ​ഖ് (41) ആ​ണ് മ​രി​ച്ച​ത്.

തൊ​ള്ള​ത്തു​വ​യ​ലി​ൽ വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ പാ​ടി​യോ​ട്ടു​ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ടി​യോ​ട്ടു​ചാ​ൽ സെ​ക്‌‌​ഷ​ൻ ഓ​ഫീ​സി​ലെ ഫ​സ്റ്റ്‌ ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 11ന് ​ഞെ​ക്ലി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഹൈ​റു​ന്നി​സ. മ​ക്ക​ൾ: ഷ​ഹ​ബാ​സ്, റു​ഫൈ​ദ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ൻ: ഷം​സു​ദ്ദീ​ൻ.