നി​രോ​ധി​ത കു​പ്പി​വെ​ള്ള​വും പ്ലാ​സ്റ്റി​ക്‌ ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി
Sunday, June 23, 2024 7:29 AM IST
ത​ളി​പ്പ​റ​മ്പ്: നി​ബ​ന്ധ​ന​ക​ൾ​ക്കും നി​യ​മ​വി​ധേ​യ​വു​മ​ല്ല​ത്ത രീ​തി​യി​ലു​ള്ള കു​പ്പി​വെ​ള്ള​വും പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ത​ളി​പ്പ​റ​ന്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. അ​യ്യാ​യി​ര​ത്തി​ല​ധി​കം 300 മി​ല്ലി ലി​റ്റ​ർ കു​പ്പി വെ​ള്ള​വും ഒ​റ്റ​ത്ത​വ​ണ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ത​ളി​പ്പ​റ​മ്പി​ലെ പ്ര​സ്റ്റീ​ജ് പ്ലാ​സ്റ്റി​ക് സൊ​ല്യൂ​ഷ​ൻ, ബി​സ്മി മാ​ർ​ക്ക​റ്റിം​ഗ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ഞ്ഞൂ​റ്റി ഇ​രു​പ​ത് കി​ലോ നി​രോ​ധി​ത​ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ബി​സ്മി മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് കാ​റ്റ​റിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന​തി​നാ​യി ര​ഹ​സ്യ​മാ​യി ശേ​ഖ​രി​ച്ചുവ​ച്ച 5000 ത്തി​ല​ധി​കം 300 മി​ല്ലി ലി​റ്റ​ർ കു​ടി​വെ​ള്ള കു​പ്പി​ക​ൾ പി​ടി​കൂ​ടി​യ​ത്.​ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് ആ​വ​ര​ണം ഉ​ള്ള പേ​പ്പ​ർ ക​പ്പു​ക​ൾ, തെ​ർ​മോ​കോ​ൾ പ്ലേ​റ്റു​ക​ൾ, ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​സ്റ്റീ​ജ് പാ​ക്കിം​ഗ് സൊ​ല്യൂ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ പി.പി. അ​ഷ്റ​ഫ്, നി​തി​ൻ വ​ത്സ​ൻ, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എം ര​മ്യ, പി. ​ല​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.