ലൈ​ബ്ര​റി​ക​ൾ​ക്ക് വെ​ബ് പ​രി​ശീ​ല​നം
Monday, June 17, 2024 12:58 AM IST
പേ​രാ​വൂ​ർ: ഗ്ര​ന്ഥ​ശാ​ല​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​ൻ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ആ​വി​ഷ്ക​രി​ച്ച ഏ​കീ​കൃ​ത വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ പേ​രാ​വൂ​ർ മേ​ഖ​ലാ ഏ​ക​ദി​ന പ​രി​ശീ​ല​നം ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ മു​രി​ങ്ങോ​ടി ലൈ​ബ്ര​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ എ​ളു​പ്പം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പു​സ്ത​ക കാ​റ്റ​ലോ​ഗ് വെ​ബ് ആപ്ലി​ക്കേ​ഷ​ൻ വ​ഴി ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പു​സ്ത​ക വി​ത​ര​ണ​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​വും ഓ​ൺ​ലൈ​നാ​ക്കും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം കെ.‌​എ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ക​മ​ൽ, എം. ​ബി​ജു, വി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.