ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് ന​വ​രാ​ത്രി മ​ഹോ​ത്സ​വം എ​ട്ടു മു​ത​ല്‍ മൂ​ടാ​ടി ആ​ശ്ര​മ​ത്തി​ല്‍
Saturday, October 5, 2024 5:19 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് വൈ​ദി​ക് ധ​ര്‍​മ സ​ന്‍​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​രാ​ത്രി മ​ഹോ​ത്സ​വം സ്വാ​മി ചി​ദാ​കാ​ശാ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മൂ​ടാ​ടി ആ​ശ്ര​മ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എ​ട്ടു മു​ത​ല്‍ 10 വ​രെ​യാ​ണ് ആ​ഘോ​ഷം. ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ആ​ശ്ര​മ​ത്തി​ല്‍ ശ്രീ​ശ്രീ ര​വി​ശ​ങ്ക​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൂ​ജ​ക​ളും ഹോ​മ​ങ്ങ​ളും ത​ത്സ​മ​യം മൂ​ടാ​ടി ആ​ശ്ര​മ​ത്തി​ലും ന​ട​ക്കും.

ബം​ഗ​ളൂ​രു വേ​ദ​വി​ജ്ഞാ​ന്‍ മ​ഹാ​വി​ദ്യാ​പീ​ഠ​ത്തി​ലെ പ​ണ്ഡി​റ്റു​ക​ള്‍, ശ്രീ​ശ്രീ ര​വി​ശ​ങ്ക​റി​ന്‍റെ പ്ര​മു​ഖ ശി​ഷ്യ​ഗ​ണ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. എ​ട്ടി​ന് രാ​വി​ലെ എ​ട്ടു മ​ണി​ക്ക് സം​വി​ധാ​യ​ക​ന്‍ രാ​മ​സിം​ഹ​ന്‍ ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 8.30 ന് ​മ​ഹാ​ഗ​ണ​പ​തി പൂ​ജ ആ​രം​ഭി​ക്കും. ഉ​ച്ച​ക്ക് 12 മ​ണി വ​രെ ന​വ​ഗ്ര​ഹ ഹോ​മം, വാ​സ്തു ഹോ​മം തു​ട​ങ്ങി​യ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രി​ക്കും.


ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ 12 മ​ണി വ​രെ സ​മൂ​ഹ സ​ങ്ക​ല്‍​പ പൂ​ജ​യും മ​ഹാ​രു​ദ്ര ഹോ​മ​വും ദു​ര്‍​ഗാ സ​പ്ത​ശ​തി പാ​രാ​യ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് ശ്രീ​വി​ദ്യ അ​ന്ത​ര്‍​ജ​നം, നി​ള നാ​ഥ് എ​ന്നി​വ​രു​ടെ നൃ​ത്ത​സ​ന്ധ്യ​യും അ​ര​ങ്ങേ​റും. മൂ​ടാ​ടി ആ​ശ്ര​മം അ​ഡ്മി​നി​സ്റ്റ​ര്‍ അ​നീ​ഷ് ബാ​ബു, ബ്ര​ഹ​മ​ചാ​രി യോ​ഗാ​ന​ന്ദ്, ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ര​മ​ണ​ന്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​ജ​ത് ക​ക്കോ​ടി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.